08:11pm 02 September 2026
NEWS
കുമാരനല്ലൂർ രണ്ടാം പ്ലാറ്റ്ഫോം നിർമ്മാണം മൂന്ന് മാസത്തിനകം പൂർത്തിയാക്കും ഫ്രാൻസിസ് ജോർജ് എം.പി .
02/09/2026  06:28 PM IST
സണ്ണി ലുക്കോസ്
കുമാരനല്ലൂർ രണ്ടാം പ്ലാറ്റ്ഫോം നിർമ്മാണം മൂന്ന് മാസത്തിനകം പൂർത്തിയാക്കും ഫ്രാൻസിസ് ജോർജ് എം.പി .

കുമാരനല്ലൂർ റയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൻ്റെ നിർമ്മാണ പ്രവൃത്തനങ്ങൾ 3 മാസത്തിനകം പൂർത്തിയാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു

റയിൽവേ സ്റ്റേഷൻ സന്ദർശിച്ച്  നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയതിന് ശേഷം അറിയിച്ചതാണ് ഇക്കാര്യം.

നിലവിൽ ഉള്ള പ്ലാറ്റ്ഫോമിൻ്റെ അതേ നീളത്തിലും പൊക്കത്തിലും ആണ് പുതിയ പ്ലാറ്റ് ഫോമും നിർമ്മിക്കുന്നത്. ഒരു കോടി എഴുപത്തി അഞ്ച് ലക്ഷം രൂപയാണ് ഇതിൻ്റെ നിർമ്മാണ ചെലവ്.

പുതിയ പ്ലാറ്റ്ഫോം നിർമ്മിക്കുന്നതോടെ പ്രായമായവർക്കും, സ്തീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും എളുപ്പത്തിൽ ട്രയിനിൽ കയറാനും ഇറങ്ങാനും സാധിക്കും. ഇതോടൊപ്പം സ്റ്റേഷനിലെ ലൈറ്റിങ്ങ് സംവിധാനങ്ങളിലും മാറ്റം വരുത്തുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

പുതിയ പ്ലാറ്റ്ഫോമിൻ്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ കാൽ നടയാത്രക്ക് തടസ്സം ഉണ്ടാകുന്ന സമീപ പ്രദേശത്തെ  കുടുംബങ്ങൾക്ക് മൂന്ന് അടി വീതിയിൽ വഴി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് റയിൽവേ അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി.

സാബു മാത്യു, റ്റി.സി റോയി,രാജേഷ്,വിമല കുമാരി, ഡെയ്സി ജോർജ്, അൻസാരി, കെ.ബി.രാജൻ എന്നിവർ എം.പി യോടൊപ്പം ഉണ്ടായിരുന്നു.

ചിങ്ങവനം മുതൽ ചോറ്റാനിക്കരെ വരെയുള്ള റയിൽവേ ക്രോസ്സുകളുടെ സമീപന പാതയുടെ ടാറിങ്ങ് പണികൾ ഉടൻ പൂർത്തിയാക്കുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img